ഓസ്‌ട്രേലിയ എക്കെതിരായ ത്രിദിന മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ ലീഡ്; മായങ്കിനും ഗില്ലിനും വിഹാരിക്കും അർധ സെഞ്ച്വറി

ഓസ്‌ട്രേലിയ എക്കെതിരായ ത്രിദിന മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ ലീഡ്; മായങ്കിനും ഗില്ലിനും വിഹാരിക്കും അർധ സെഞ്ച്വറി

ഓസ്‌ട്രേലിയ എക്കെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റ് ചെയ്യുന്ന ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിൽ. ഇന്ത്യക്ക് നിലവിൽ 335 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 194 റൺസിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയ എ 108 റൺസിനും പുറത്തായി.

രണ്ടാമിന്നിംഗ്‌സിൽ കുറച്ചുകൂടി ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ത്യയിൽ നിന്നുണ്ടായത്. അതേസമയം ഓപണർ പൃഥ്വി ഷാ വീണ്ടും പരാജയപ്പെട്ടു. ഷാ 3 റൺസിന് പുറത്തായി. മായങ്ക് അഗർവാൾ 61 റൺസെടുത്തു. ശുഭ്മാൻ ഗിൽ 65 റൺസെടുത്തു പുറത്തായി

നായകൻ അജിങ്ക്യ രഹാനെ 38 റൺസെടുത്തു. 63 റൺസുമായി ഹനുമ വിഹാരിയും 9 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. മഴയെ തുടർന്ന് മത്സരം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Share this story