ഗില്ലിനും സിറാജിനും ടെസ്റ്റ് അരങ്ങേറ്റം: ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഗില്ലിനും സിറാജിനും ടെസ്റ്റ് അരങ്ങേറ്റം: ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മെൽബണിൽ നാളെ നടക്കാനിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാല് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്നത്. ആദ്യ ടെസ്റ്റ് ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് തിരിച്ചുവരവ് അനിവാര്യമാണ്

വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതും മുഹമ്മദ് ഷമി പരുക്കേറ്റ് മടങ്ങിയതും ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എങ്കിലും അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ വിജയപ്രതീക്ഷയോടെയാകും നാളെ ടീമിറങ്ങുക. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗിൽ ഓപണറാകും. ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റമാണ് നാളെ നടക്കുക

വൃദ്ധിമാൻ സാഹക്ക് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി എത്തും. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. സിറാജിനും നാളെ അരങ്ങേറ്റ മത്സരമാണ്. വിരാട് കോഹ്ലിക്ക് പകരക്കാരനായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ടീമിലിടം നേടിയത്.

Share this story