ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബുമ്ര, അശ്വിൻ എന്നിവരും രണ്ട് വിക്കറ്റെടുത്ത സിറാജുമാണ് ഓസീസ് നിരയെ തകർത്തത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം

സ്‌കോർ 38ൽ എത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ ആതിഥേയർക്ക് നഷ്ടപ്പെട്ടിരുന്നു. നാലാം വിക്കറ്റിൽ ലാബുഷെയ്‌നും ട്രാവിസ് ഹെഡും ചേർന്നുള്ള കൂട്ടുക്കെട്ട് ഓസീസിനെ 124 വരെ എത്തിച്ചു. 38 റൺസെടുത്ത ഹെഡ് പുറത്തായതിന് പിന്നാലെ ഓസീസ് കൂട്ടത്തകർച്ച നേരിടുകയായിരുന്നു

ലാബുഷെയ്ൻ 48 റൺസിന് പുറത്തായി. കമറോൺ ഗ്രീൻ 12 റൺസും ടിം പെയ്ൻ 13 റൺസുമെടുത്തു. മാത്യു വെയ്ഡ് 30 റൺസിന് വീണു. 2 റൺസുമായി പാറ്റ് കമ്മിൻസും ലിയോണുമാണ് ക്രീസിൽ

Share this story