സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച് രഹാനെ; ഇന്ത്യ മികച്ച നിലയിൽ

സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച് രഹാനെ; ഇന്ത്യ മികച്ച നിലയിൽ

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. സെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയുടെ മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തുന്നത്. 100 റൺസുമായി രഹാനെ ക്രീസിലുണ്ട്

196 പന്തിൽ 11 ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ സെഞ്ച്വറി തികച്ചത്. മധ്യനിര തകരുമെന്ന് തോന്നിയപ്പോൾ ആദ്യം റിഷഭ് പന്തിനോടൊപ്പവും നിലവിൽ ജഡേജക്കൊപ്പവും രഹാനെ സ്‌കോർ ബോർഡ് ചലിപ്പിക്കുകയാണ്. ഇന്ത്യ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ്

ജഡേജ 36 റൺസുമായി ക്രീസിലുണ്ട്. ഇരുവരും ചേർന്ന് നിലവിൽ 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോൾ 73 റൺസിന്റെ ലീഡാണുള്ളത്.

Share this story