ഓസ്‌ട്രേലിയക്ക് രണ്ടാമിന്നിംഗ്‌സിൽ കൂട്ടത്തകർച്ച; അഞ്ച് വിക്കറ്റുകൾ വീണു

ഓസ്‌ട്രേലിയക്ക് രണ്ടാമിന്നിംഗ്‌സിൽ കൂട്ടത്തകർച്ച; അഞ്ച് വിക്കറ്റുകൾ വീണു

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് തകർച്ച. 98 റൺസ് എടുക്കുന്നിതിനിടെ ഓസീസിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് ലീഡായ 131 റൺസിനേക്കാൾ 33 റൺസ് പിന്നിലാണ് ഓസീസ് ഇപ്പോഴും

ഇന്ത്യയുടെ അഞ്ച് ബൗളർമാരും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ജോ ബേൺസിനെ വീഴ്ത്തി ഉമേഷ് യാദവാണ് വിക്കറ്റ് വീഴ്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലാബുഷെയ്‌നെ അശ്വിൻ പുറത്താക്കി. 28 റൺസാണ് ലാബുഷെയ്ൻ എടുത്തത്

8 റൺസെടുത്ത സ്മിത്തിനെ ബുമ്ര ക്ലീൻ ബൗൾഡ് ചെയ്തു. 40 റൺസുമായി പിടിച്ചുനിന്ന മാത്യു വെയ്ഡിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ഏറ്റവുമൊടുവിൽ 17 റൺസെടുത്ത ട്രാവിഡ് ഹെഡിനെ സിറാജും പുറത്താക്കി. ഇന്ത്യ നേരത്തെ ഒന്നാമിന്നിംഗ്‌സിൽ 326 റൺസിന് പുറത്തായിരുന്നു

Share this story