ഇന്ത്യക്ക് 131 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; ഓസീസിന് രണ്ടാമിന്നിംഗ്‌സിൽ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു

ഇന്ത്യക്ക് 131 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; ഓസീസിന് രണ്ടാമിന്നിംഗ്‌സിൽ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടു

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 326 റൺസിന് പുറത്തായി. 131 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് ഒന്നാമിന്നിംഗ്‌സിൽ 195 റൺസിന് എല്ലാവരും പുറത്തായിരുന്നു. 277ന് 5 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. 49 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കി വിക്കറ്റുകളും മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടപ്പെട്ടു

112 റൺസെടുത്ത രഹാനെയാണ് ആദ്യം പുറത്തായത്. 223 പന്തിൽ 12 ഫോറുകൾ സഹിതമാണ് രഹാനെ 112 റൺസ് എടുത്തത്. പിന്നാലെ 57 റൺസെടുത്ത ജഡേജയും പുറത്തായി. അശ്വിൻ 14 റൺസും ഉമേഷ് യാദവ് 9 റൺസുമെടുത്തു

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ ഓപണർ ജോ ബേൺസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. നാല് റൺസെടുത്ത ബേൺസിനെ ഉമേഷ് യാദവ് കീപ്പറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. നാല് വീതം റൺസുമായും ലാബുഷെയ്‌നും മാത്യു വെയ്ഡുമാണ് ക്രീസിൽ. ഇന്ത്യൻ സ്‌കോറിനേക്കാൾ 119 റൺസ് പിന്നിലാണ് ആതിഥേയർ ഇപ്പോഴും

Share this story