മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസീസിന് 2 റൺസ് ലീഡ്; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസീസിന് 2 റൺസ് ലീഡ്; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിൽ. ഓസീസിന് നിലവിൽ 2 റൺസിന്റെ ലീഡുണ്ട്. നിലവിലെ സ്ഥിതിയിൽ ഇന്ത്യക്ക് ജയപ്രതീക്ഷയുണ്ട്

277ന് 5 വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഇന്ന് 326 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 131 റൺസിന്റെ നിർണായക ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് തകർച്ചയോടെയായിരുന്നു തുടക്കം

ഒരുഘട്ടത്തിൽ 6ന് 99 എന്ന നിലയിലായിരുന്നു ഓസീസ്. ഇവിടെ നിന്ന് കൂടുതൽ പരുക്കുകൾ കൂടാതെ കാമറോൺ ഗ്രീനും പാറ്റ് കമ്മിൻസും മൂന്നാം ദിനം അവസാനിപ്പിക്കുകയായിരുന്നു. ഗ്രീൻ 17 റൺസുമായും കമ്മിൻസ് 15 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്കായി ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ഉമേഷ് യാദവ്, അശ്വിൻ, സിറാജ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

Share this story