20-20 ലോകകപ്പ്: കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിലെങ്കിൽ ടൂർണമെൻ്റ് യുഎഇ ലേക്ക് പോകും

Share with your friends

കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റും. സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട തുക ഏകദേശം 906 കോടി രൂപയോളം വരും എന്ന് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

ഇളവിനായി ബിസിസിഐ കേന്ദ്ര ധനകാര്യ വകുപ്പിന് നൽകിയ അപേക്ഷയിൽ ഇത് വരെ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. നികുതിയിളവ് സംബന്ധിച്ചുള്ള തീരുമാനം അറിയുന്നതിനായ് 2019 ഡിസംബർ 31 മുതൽ 2020 ഡിസംബർ 31 വരെ വരെ സമയപരിധിയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബിസിസിഐക്ക് നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഈ വിഷയം പരിഗണിക്കാതിരിക്കുന്നതിനാൽ ഈ സമയപരിധിക്കുള്ളിൽ ഇതുവരെയും അന്തിമ തീരുമാനം അറിയിക്കാൻ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടില്ല.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോകകപ്പ് നടത്തുന്നത് നീണ്ടുപോകുന്നതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് സാധ്യതകളാണ് ഐസിസി പ്രശ്ന പരിഹാരമായി ബിസിസിഐക്ക് മുന്നിൽ ഇപ്പോൾ വച്ചിരിക്കുന്നത്. ലോകകപ്പ് നടത്തിപ്പ് അവകാശം യുഎഇയ്ക്ക് വിട്ടുനൽകുക എന്നതും നികുതിയിളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ നഷ്ടം ബിസിസിഐ സ്വയം വഹിച്ച് ടൂർണമെൻറ് നടത്തുക എന്നിവയാണ് ഐസിസി മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേങ്ങള്‍. കേന്ദ്രം നികുതിയിളവ് അനുവദിച്ചില്ലെങ്കിൽ 906.33 കോടി രൂപയും ഭാഗിക ഇളവു ലഭിച്ചാൽ 226.58 കോടി രൂപയുമാണ് ബിസിസിഐ അടക്കേണ്ടി വരിക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!