സീരി എയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റിയാനോ; ഗോൾ വേട്ടയിൽ പെലെയെ മറികടന്നു

സീരി എയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റിയാനോ; ഗോൾ വേട്ടയിൽ പെലെയെ മറികടന്നു

സീരി എയിൽ യുവന്റസിന് തകർപ്പൻ ജയം. സൂപ്പർ താരം റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് ഉഡിനെസെയെ തകർത്തത്. ഇതോടെ ലീഗിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 14 ആയി ഉയർന്നു. ഡിബാല, കിയേസ എന്നിവരാണ് യുവന്റസിന്റെ മറ്റ് ഗോളുകൾ നേടിയത്.

അതേസമയം ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ പെലെയെ മറികടന്നു. ദേശീയ ടീമിനും ക്ലബ്ബുകൾക്കുമായി 758 ഗോളുകളാണ് ക്രിസ്റ്റിയാനോ ഇതുവരെ സ്വന്തമാക്കിയത്. 757 ഗോളുകളാണ് പെലെയുടെ സമ്പാദ്യത്തിലുള്ളത്.

Share this story