ഒന്നാം ദിനം ഓസീസ് ഭേദപ്പെട്ട നിലയില്‍; പുകോവ്‌സ്‌കിക്കും ലാബുഷെയ്‌നും അര്‍ധ സെഞ്ച്വറി

ഒന്നാം ദിനം ഓസീസ് ഭേദപ്പെട്ട നിലയില്‍; പുകോവ്‌സ്‌കിക്കും ലാബുഷെയ്‌നും അര്‍ധ സെഞ്ച്വറി

മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. മഴ പലതവണ തടസ്സപ്പെടുത്തിയ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ വില്‍ പുകോവ്‌സ്‌കിയും ലാബുഷെയ്‌ന്റെയും മികവിലാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

തുടക്കത്തിലെ ഡേവിഡ് വാര്‍ണറെ നഷ്ടപ്പെട്ടെങ്കിലും പുകോവ്‌സ്‌കിയും ലാബുഷെയ്‌നും ചേര്‍ന്ന് കൂടുതല്‍ പരുക്കില്ലാതെ സ്‌കോര്‍ കൊണ്ടുപോയി. സ്‌കോര്‍ 106ല്‍ നില്‍ക്കെ 62 റണ്‍സെടുത്ത പുകോവ്‌സ്‌കി പുറത്തായി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ച്വറി തികയ്്ക്കാനും പുകോവ്‌സിക്ക് സാധിച്ചു

Share this story