ഇന്ത്യ 244ന് പുറത്ത്;സിഡ്‌നി ടെസ്റ്റിൽ ഓസീസിന് 94 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഇന്ത്യ 244ന് പുറത്ത്;സിഡ്‌നി ടെസ്റ്റിൽ ഓസീസിന് 94 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 94 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യ 244 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ആദ്യ ഇന്നിംഗ്‌സിൽ 338 റൺസാണ് എടുത്തത്. 2ന് 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്.

4ന് 195 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. അവസാന ആറ് വിക്കറ്റുകൾ 49 റൺസിനിടെ നഷ്ടപ്പെട്ടു. പൂജാര 50 റൺസിനും റിഷഭ് പന്ത് 36 റൺസിനും പുറത്തായി. രഹാനെ 22 റൺസെടുത്തു.

വിഹാരി 4 റൺസിന് പുറത്തായി. അശ്വിൻ 10 റൺസെടുത്തു. ജഡേജ 28 റൺസുമായി പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ് 4 വിക്കറ്റ് പിഴുതു. ഹേസിൽവുഡ് രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റുമെടുത്തു.

Share this story