ഓസ്‌ട്രേലിയ 312 റൺസിന് ഡിക്ലയർ ചെയ്തു; ഇന്ത്യക്ക് 407 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയ 312 റൺസിന് ഡിക്ലയർ ചെയ്തു; ഇന്ത്യക്ക് 407 റൺസിന്റെ വിജയലക്ഷ്യം

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 407 റൺസിന്റെ വിജയലക്ഷ്യം. ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 6ന് 312 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് എന്ന നിലയിലാണ്.

ലാബുഷെയ്ൻ, സ്മിത്ത്, കാമറോൺ ഗ്രീൻ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഓസീസ് 312 റൺസ് എടുത്തത്. സ്മിത്ത് 81 റൺസും ഗ്രീൻ 84 റൺസും ലാബുഷെയ്ൻ 73 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി അശ്വിനും സൈനിയും രണ്ട് വീതം വിക്കറ്റും ബുമ്ര, സിറാജ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

ഇന്ത്യ നിലവിൽ 388 റൺസ് പിന്നിലാണ്. 13 റൺസുമായി രോഹിത് ശർമയും 6 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നാലാം ദിവസമായ ഇന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപെടാതെ നിന്നാൽ ഇന്ത്യക്ക് ഒരു പക്ഷേ സമനിലയെങ്കിലും നേടാൻ സാധിച്ചേക്കും.

Share this story