സിറാജിനെ അധിക്ഷേപിച്ച യുവാക്കളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി; സിഡ്‌നിയിൽ നാടകീയ സംഭവങ്ങൾ

സിറാജിനെ അധിക്ഷേപിച്ച യുവാക്കളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി; സിഡ്‌നിയിൽ നാടകീയ സംഭവങ്ങൾ

മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയിൽ ക്രിക്കറ്റിന് തന്നെ നാണക്കേടായ സംഭവവികാസങ്ങൾ. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ കാണികളുടെ ഭാഗത്ത് നിന്നു ഇന്നും വംശീയാധിക്ഷേപമുണ്ടായി. ഇതോടെ പോലീസ് ഇടപെടുകയും ഒരു കൂട്ടം യുവാക്കളെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കുകയുമായിരുന്നു

ഓസീസ് രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് ചെയ്യുന്നതിനിടെയാണ് സംഭവം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന സിറാജിന് നേരെ ഇവർ അധിക്ഷേപം ചൊരിയുകയായിരുന്നു. തുടർന്ന് സിറാജ് അമ്പയർമാരോട് പരാതിപ്പെട്ടു.

മാച്ച് ഒഫിഷ്യൽസ് തുടർന്ന് പോലീസിനെ വിളിക്കുകയും യുവാക്കളെ പുറത്താക്കുകയുമായിരുന്നു. ഇന്നലെയും സിറാജിനെയും ബുമ്രയെയും ഓസീസ് കാണികൾ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Share this story