നമ്മുടെ ദിവസമാണെങ്കിൽ അടിച്ചങ്ങ് കേറുക തന്നെ; മുംബൈയെ പഞ്ഞിക്കിട്ട അസ്ഹറുദ്ദീൻ പറയുന്നു

നമ്മുടെ ദിവസമാണെങ്കിൽ അടിച്ചങ്ങ് കേറുക തന്നെ; മുംബൈയെ പഞ്ഞിക്കിട്ട അസ്ഹറുദ്ദീൻ പറയുന്നു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കരുത്തരായ മുംബൈയെ തകർത്തതിന്റെ ആവേശത്തിലാണ് ടീം കേരള. മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന ഒറ്റയാന്റെ പോരാട്ടമാണ് മുംബൈയെ ചുരുട്ടിക്കൂട്ടാൻ കേരളത്തിന് സാധിച്ചത്. വെറും 57 പന്തിൽ നിന്ന് 11 സിക്‌സറുകൾ സഹിതം 137 റൺസാണ് അസ്ഹറുദ്ദീൻ അടിച്ചുകൂട്ടിയത്.

സെഞ്ച്വറിയേക്കാളും മത്സരം വിജയിച്ചതിലും ഫിനിഷ് ചെയ്തതിലുമാണ് സന്തോഷമെന്ന് അസ്ഹറുദ്ദീൻ പറയുന്നു. ഇത്രയും കൊല്ലം ക്രിക്കറ്റ് കളിച്ചിട്ട് ആരും ദയ കാണിച്ചിട്ടില്ല. നമ്മുടെ ദിവസമാണെങ്കിൽ അടിച്ചങ്ങട് കേറുക തന്നെ. കേരളത്തിന്റെ ആരായാലും അങ്ങനെ ആയിരിക്കും. ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുന്ന ടീം കേരളമാകണമെന്ന സ്വപ്‌നമാണ് ഉള്ളതെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചൂകൂട്ടിയത് 197 റൺസാണ്. കൂറ്റൻ സ്‌കോർ കണ്ടിട്ടും തെല്ലും ഭയക്കാതെ പിന്തുടരുകയായിരുന്നു സഞ്ജുവും കൂട്ടരും. വിജയലക്ഷ്യം വെറും 15..5 ഓവറിലാണ് കേരളം മറികടന്നത്. 23 പന്തിൽ 33 റൺസെടുത്ത ഉത്തപ്പയും 12 പന്തിൽ 22 റൺസെടുത്ത സഞ്ജു സാംസണും അസ്ഹറുദ്ദീന് മികച്ച പിന്തുണ നൽകി. 37 പന്തിലാണ് അസ്ഹറുദ്ദീന്‍ സെഞ്ച്വറി തികച്ചത്.

Share this story