അരങ്ങേറ്റക്കാർക്ക് മൂന്ന് വിക്കറ്റുകൾ വീതം; ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 369ന് പുറത്ത്

അരങ്ങേറ്റക്കാർക്ക് മൂന്ന് വിക്കറ്റുകൾ വീതം; ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 369ന് പുറത്ത്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ 369 റൺസിന് ഓൾ ഔട്ടായി. 5ന് 274 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഇന്ന് 95 റൺസ് കൂടി കൂട്ടിച്ചേർത്തു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച നടരാജനും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് ഓസീസിനെ തകർത്തത്.

ഇരുവരും മൂന്ന് വീതം വിക്കറ്റുകളെടുത്തു. ഷാർദൂൽ താക്കൂറും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്. അർധ സെഞ്ച്വറി നേടിയ ടിം പെയ്‌നാണ് ഇന്ന് ആദ്യം പുറത്തായത്. 50 റൺസെടുത്ത പെയ്‌നെ താക്കൂർ പുറത്താക്കി.

പാറ്റ് കമ്മിൻസ് 2 റൺസിന് വീണു. മിച്ചൽ സ്റ്റാർക്ക് 20 റൺസും നഥാൻ ലിയോൺ 24 റൺസും ജോഷ് ഹേസിൽവുഡ് 11 റൺസുമെടുത്തു. ഇന്നലെ ഓസീസിനായി ലാബുഷെയ്ൻ സെഞ്ച്വറി(108) നേടിയിരുന്നു.

Share this story