ഇന്ത്യക്ക് തകർച്ചയോടെ തുടക്കം; രോഹിതും ഗില്ലും പുറത്തായി

ഇന്ത്യക്ക് തകർച്ചയോടെ തുടക്കം; രോഹിതും ഗില്ലും പുറത്തായി

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് പുറത്തായത്

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഏഴ് റൺസെടുത്ത ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് രോഹിതും പൂജാരയും ചേർന്ന് രണ്ടാം വിക്കറ്റിൽ 60 റൺസ് വരെ എത്തിച്ചു. 6 ബൗണ്ടറികൾ സഹിതം 44 റൺസെടുത്ത രോഹിതിനെ ലിയോൺ പുറത്താക്കി. നിലവിൽ രണ്ട് റൺസുമായി രഹാനെയും എട്ട് റൺസുമായി പൂജാരയുമാണ് ക്രീസിൽ

ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 369 റൺസിന് പുറത്തായിരുന്നു. 5ന് 274 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഇന്ന് 95 റൺസ് കൂടി കൂട്ടിച്ചേർത്തു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച നടരാജനും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് ഓസീസിനെ തകർത്തത്.

ഇരുവരും മൂന്ന് വീതം വിക്കറ്റുകളെടുത്തു. ഷാർദൂൽ താക്കൂറും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജിനാണ് ഒരു വിക്കറ്റ്. അർധ സെഞ്ച്വറി നേടിയ ടിം പെയ്നാണ് ഇന്ന് ആദ്യം പുറത്തായത്. 50 റൺസെടുത്ത പെയ്നെ താക്കൂർ പുറത്താക്കി.

പാറ്റ് കമ്മിൻസ് 2 റൺസിന് വീണു. മിച്ചൽ സ്റ്റാർക്ക് 20 റൺസും നഥാൻ ലിയോൺ 24 റൺസും ജോഷ് ഹേസിൽവുഡ് 11 റൺസുമെടുത്തു. ഇന്നലെ ഓസീസിനായി ലാബുഷെയ്ൻ സെഞ്ച്വറി(108) നേടിയിരുന്നു.

Share this story