മലയാളി പൊളിയാടാ; രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും

മലയാളി പൊളിയാടാ; രാജസ്ഥാൻ റോയൽസിനെ ഇനി സഞ്ജു നയിക്കും

മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ രാജസ്ഥാൻ റോയൽസാണ് തീരുമാനം അറിയിച്ചത്. പുതിയ അധ്യായം ആരംഭിക്കുന്നു എന്നാണ് ടീം മാനേജ്‌മെന്റ് നൽകിയ അടിക്കുറിപ്പ്. നിലവിൽ കേരളാ ടീം ക്യാപ്റ്റനാണ് സഞ്ജു

രാജസ്ഥാൻ റോയൽസിന്റെ നിലവിലെ ക്യാപ്റ്റനായ സ്റ്റീവൻ സ്മിത്തിനെ ലേലത്തിന് മുമ്പായി റിലീസ് ചെയ്താണ് രാജസ്ഥാൻ റോയൽസ് തീരുമാനം അറിയിച്ചത്. സ്മിത്തിന് ടീം മാനേജ്‌മെന്റ് നന്ദിയും അറിയിച്ചിട്ടുണ്ട്.

ഐപിഎൽ ടീമിൽ നായകനാകുന്ന ആദ്യത്തെ മലയാളി താരമാണ് സഞ്ജു. 2013 മുതൽ അദ്ദേഹം ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡെൽഹി ഡെയർ ഡെവിൾസ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. രാജസ്ഥാന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് സഞ്ജു അറിയപ്പെടുന്നത്.

മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ, ഡൽഹി, പോണ്ടിച്ചേരി തുടങ്ങിയ ടീമുകൾക്കെതിരായ അട്ടിമറി വിജയം നേടിയതാണ് സഞ്ജുവിന് തുണയായത്. ഐപിഎല്ലിൽ എട്ട് സീസണുകളിൽ നിന്നായി 2584 റൺസാണ് സഞ്ജു നേടിയത്. ഇതിൽ രണ്ട് സെഞ്ച്വറിയും 13 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.

Share this story