സ്‌കോർ 500 കടത്തി ഇംഗ്ലണ്ട്, ജോ റൂട്ടിന് ഇരട്ട ശതകം; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ വിയർക്കുന്നു

സ്‌കോർ 500 കടത്തി ഇംഗ്ലണ്ട്, ജോ റൂട്ടിന് ഇരട്ട ശതകം; ചെന്നൈ ടെസ്റ്റിൽ ഇന്ത്യ വിയർക്കുന്നു

ചെന്നൈ ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് പടുകൂറ്റൻ സ്‌കോർ. നിലവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 528 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഇംഗ്ലണ്ടിനായി നായകൻ ജോ റൂട്ട് ഇരട്ട ശതകം പൂർത്തിയാക്കി

3ന് 263 റൺസ് എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടപ്പെടുന്നത് സ്‌കോർ 387 ൽ എത്തിയപ്പോഴാണ്. 82 റൺസെടുത്ത ബെൻ സ്‌റ്റോക്‌സ് നദീമിന് വിക്കറ്റ് നൽകി മടങ്ങി. ഒലി പോപ് 34 റൺസിനും ജോസ് ബട്‌ലർ 30 റൺസിനും വീണു

ആറാം വിക്കറ്റായാണ് ജോ റൂട്ട് പുറത്തായത്. 377 പന്തിൽ രണ്ട് സിക്‌സും 19 ഫോറും സഹിതം 218 റൺസാണ് ഇംഗ്ലണ്ട് നായകൻ അടിച്ചൂകൂട്ടിയത്. ജോഫ്രാ ആർച്ചർ പൂജ്യത്തിന് പുറത്തായി. നിലവിൽ 17 റൺസുമായി ഡോം ബെസ്സും, ഒരു റൺസുമായി ജാക്ക് ലീച്ചുമാണ് ക്രീസിൽ

ഇന്ത്യക്കായി ഇഷാന്ത് ശർമ, ബുമ്ര, അശ്വിൻ, ഷഹബാദ് നദീം എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Share this story