രോഹിതിന് സെഞ്ച്വറി, രഹാനെക്ക് അർധശതകം; ആദ്യദിനം 300 എത്തിച്ച് ഇന്ത്യ

രോഹിതിന് സെഞ്ച്വറി, രഹാനെക്ക് അർധശതകം; ആദ്യദിനം 300 എത്തിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എന്ന നിലയിൽ. സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും അർധ സെഞ്ച്വറി നേടിയ രഹാനെയുടെയും മികവിലാണ് ഇന്ത്യ ഒന്നാം ദിനം മികച്ചതാക്കിയത്.

അതേസമയം 3ന് 248 എന്ന നിലയിൽ നിന്നും ഇന്ത്യ ആറിന് 284ലേക്ക് അവസാന സെഷനിൽ തകരുകയായിരുന്നു. രോഹിത് ശർമ 231 പന്തിൽ രണ്ട് സിക്‌സും 18 ഫോറും സഹിതം 161 റൺസെടുത്ത് പുറത്തായി. ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രഹാനെയും വീണു. 67 റൺസാണ് രഹാനെ എടുത്തത്

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 33 റൺസുമായി റിഷഭ് പന്തും 5 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ. തകർച്ചയോടെ ആയിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഇന്ത്യക്ക് ഗില്ലിനെ നഷ്ടപ്പെട്ടു. പൂജാരയും രോഹിതും ചേർന്ന് സ്‌കോർ 85 വരെ എത്തിച്ചു. പൂജാര 21ന് റൺസിന് പുറത്തായി

സ്‌കോർ 86ൽ വിരാട് കോഹ്ലി പൂജ്യത്തിനും പുറത്തായി. ഇവിടെ നിന്നൊരുമിച്ച രഹാനെയും രോഹിതും ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്.

Share this story