ലീഡ് 350 കടത്തി ഇന്ത്യ; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 156 റൺസ് എന്ന നിലയിൽ

ലീഡ് 350 കടത്തി ഇന്ത്യ; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറിന് 156 റൺസ് എന്ന നിലയിൽ

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ. ഇന്ത്യക്ക് നിലവിൽ 351 റൺസിന്റെ ലീഡുണ്ട്. മൂന്നാം ദിനം തുടക്കത്തിൽ ഇന്ത്യ കൂട്ടത്തകർച്ചയെ നേരിട്ടിരുന്നു

ഒന്നിന് 56 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ 106ന് 6 എന്ന നിലയിലേക്ക് ഒരു ഘട്ടത്തിൽ വീണിരുന്നു. പിന്നീട് ക്രീസിൽ ഒന്നിച്ച അശ്വിനും കോഹ്ലിയും ചേർന്ന് കൂടുതൽ അപകടമുണ്ടാക്കാതെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുവരും ചേർന്ന് നിലവിൽ അമ്പത് റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്

38 റൺസുമായി കോഹ്ലിയും 34 റൺസുമായി അശ്വിനും ക്രീസിലുണ്ട്. പൂജാരയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. 7 റൺസിന് പൂജാര എടുത്തത്. പിന്നാലെ 26 റൺസെടുത്ത രോഹിതും എട്ട് റൺസെടുത്ത പന്തും 10 റൺസെടുത്ത രഹാനെയും ഏഴ് റൺസിന് അക്‌സർ പട്ടേലും വീണു

Share this story