സച്ചിൻ ബേബിയെ സ്വന്തമാക്കി കോഹ്ലി പട; 20 ലക്ഷം രൂപക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ

സച്ചിൻ ബേബിയെ സ്വന്തമാക്കി കോഹ്ലി പട; 20 ലക്ഷം രൂപക്ക് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ

കേരളാ ടീം നായകൻ സച്ചിൻ ബേബിയെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിൻ ബേബി വീണ്ടും ബാംഗ്ലൂർ ടീമിലെത്തിയത്.

2013ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ഐപിഎല്ലിൽ സച്ചിൻ ബേബി അരങ്ങേറുന്നത്. 2016ൽ ബാംഗ്ലൂരിലെത്തി. 2017ലും ബാംഗ്ലൂരിൽ തുടരുന്നു. 2016ൽ 11 മത്സരങ്ങളിൽ അവസരം ലഭിച്ച സച്ചിൻ ബേബിക്ക് 2017ൽ മൂന്ന് മത്സരങ്ങളിലാണ് അവസരം ലഭിച്ചത്

2018ൽ സൺ റൈസേഴ്‌സ് ഹൈദരാബാദിലെത്തിയെങ്കിലും അന്തിമ ഇലവനിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതുവരെ 18 മത്സരങ്ങൾ കളിച്ച താരം 10 ഇന്നിംഗ്‌സുകളിൽ നിന്നായി 137 റൺസ് എടുത്തിട്ടുണ്ട്.

Share this story