പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു; ആദ്യ വിക്കറ്റ് വീഴ്ത്തി ഇഷാന്തിന്റെ പ്രഹരം

പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു; ആദ്യ വിക്കറ്റ് വീഴ്ത്തി ഇഷാന്തിന്റെ പ്രഹരം

അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പകലും രാത്രിയുമായി മത്സരം നടക്കുന്നത്.

തുടക്കത്തിലെ ഇംഗ്ലണ്ടിന് ഓപണർ ഡോം സിബിലിയെ നഷ്ടപ്പെട്ടു. ഇഷാന്ത് ശർമയാണ് സിബിലിയെ പുറത്താക്കിയത്. നിലവിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ്. തന്റെ നൂറാം ടെസ്റ്റിനാണ് ഇഷാന്ത് ഇന്ന് കളിക്കുന്നത്.

23 റൺസുമായി സാക്ക് ക്രൗലിയും റൺസൊന്നുമെടുക്കാതെ ജോണി ബെയിർസ്‌റ്റോയുമാണ് ക്രീസിൽ. ഇഷാന്തിനെ കൂടാതെ ബുമ്രയാണ് ഇന്ത്യൻ ടീമിലെ മറ്റൊരു പേസർ. അശ്വിൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിന്നർമാരായും ടീമിലെത്തി.

Share this story