ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 ഇന്ന്; മത്സരം നിയന്ത്രിക്കാൻ മലയാളിയായ കെ എൻ അനന്തപത്മനാഭൻ

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 ഇന്ന്; മത്സരം നിയന്ത്രിക്കാൻ മലയാളിയായ കെ എൻ അനന്തപത്മനാഭൻ

മുൻ രഞ്ജി താരവും മലയാളിയുമായ കെ എൻ പത്മനാഭൻ അന്താരാഷ്ട്ര അമ്പയറിംഗിൽ ഇന്ന് അരങ്ങേറ്റം കുറിക്കും. അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് പത്മനാഭൻ മത്സരം നിയന്ത്രിക്കുക ഐസിസി എലൈറ്റ് പാനലിൽ ഇടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ അമ്പയറാണ് അനന്തപത്മനാഭൻ.

അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ മലയാളിയും. ഐപിഎൽ, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നിയന്ത്രിച്ചതിന്റെ അനുഭവ പരിചയവുമായാണ് അനന്തപത്മനാഭൻ അന്താരാഷ്ട്ര അമ്പയറിംഗിലേക്ക് എത്തുന്നത്. 2007ലാണ് അദ്ദേഹം ബിസിസിഐ അമ്പറയിംഗ് പാനലിൽ ഇടം നേടുന്നത്. ഇതുവരെ 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 61 ടി20 മത്സരങ്ങളും നിയന്ത്രിച്ചു.

വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ വർഷമവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്‌സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രാഹുൽ തെവാത്തിയ തുടങ്ങിയ നിരവധി താരങ്ങളാണ് അവസാന ഇലവനിൽ ഇടം നേടാൻ കാത്തിരിക്കുന്നത്

രോഹിതിനൊപ്പം കെ എൽ രാഹുൽ ഓപണറാകും. മൂന്നാം നമ്പറിൽ കോഹ്ലി ഇറങ്ങുമ്പോൾ നാലാമനായി ശ്രേയസ്സ് അയ്യരോ, സൂര്യകുമാർ യാദവോ ടീമിലെത്തും. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെയാകും.

Share this story