ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ഗുസ്തി താരം റിതിക ഫോഗട്ട് മരിച്ച നിലയിൽ. പ്രശസ്ത ഗുസ്തി താരങ്ങളായ ഗീത ഫോഗട്ടിന്റെയും കവിത ഫോഗട്ടിന്റെയും അടുത്ത ബന്ധുവാണ്. മാർച്ച് 14ന് രാജസ്ഥാനിൽ നടന്ന ടൂർണമെന്റിൽ ഒരു പോയിന്റിന് റിതിക പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക പ്രയാസത്തിൽ ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്

ഇതിഹാസ ഗുസ്തി താരം മഹാവീർ ഫോഗട്ടിന്റെ മരുമകളാണ് റിതിക. ഇദ്ദേഹത്തിന്റെ വസതിയിലാണ് റിതികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാവീറിന്റെ അക്കാദമിയിൽ തന്നെയായിരുന്നു റിതിക പരിശീലനം നടത്തിയിരുന്നത്.

Share this story