ടി20 ക്രിക്കറ്റിൽ 9000 റൺസ് മറികടന്ന് രോഹിത് ശർമ; നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

ടി20 ക്രിക്കറ്റിൽ 9000 റൺസ് മറികടന്ന് രോഹിത് ശർമ; നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിലും ഇന്ത്യൻ ഓപണർ രോഹിത് ശർമ അപൂർവ റെക്കോർഡിന് ഉടമയായി. ടി20 ക്രിക്കറ്റിൽ 9000 റൺസ് രോഹിത് പൂർത്തിയാക്കി. 9000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. വിരാട് കോഹ്ലിയാണ് ഹിറ്റ്മാന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്

342 മത്സരങ്ങളിൽ നിന്നായി 133.36 സ്‌ട്രൈക്ക് റേറ്റിൽ 9000 റൺസ് ക്ലബ്ബിൽ രോഹിത് കയറിയത്. ഇതിൽ ആറ് സെഞ്ച്വറികളും 63 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. റൺവേട്ടയിൽ ഏറെയും ഐപിഎല്ലിൽ നിന്നാണ്.

ഐപിഎല്ലിൽ 200 മത്സരങ്ങളിൽ നിന്നായി രണ്ട് സെഞ്ച്വറിയും 39 അർധ സെഞ്ച്വറിയും സഹിതം 5230 റൺസാണ് രോഹിത് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20യിൽ നാല് സെഞ്ച്വറിയും 21 അർധ സെഞ്ച്വറികളുമടക്കം 2800 റൺസും രോഹിത് നേടിയിട്ടുണ്ട്.

Share this story