തിരിച്ചടി അതേ നാണയത്തിൽ; കൂറ്റൻ സ്‌കോർ മറികടന്ന് ഇംഗ്ലണ്ട്, ഇന്ത്യൻ തോൽവി ആറ് വിക്കറ്റിന്

തിരിച്ചടി അതേ നാണയത്തിൽ; കൂറ്റൻ സ്‌കോർ മറികടന്ന് ഇംഗ്ലണ്ട്, ഇന്ത്യൻ തോൽവി ആറ് വിക്കറ്റിന്

പൂനെയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ വെറും 43.3 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു

ജോണി ബെയിർസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ്, ജേസൺ റോയി എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ തുണച്ചത്. ജോണി ബെയിർ സ്‌റ്റോ സെഞ്ച്വറി സ്വന്തമാക്കി. 112 പന്തിൽ 11 ഫോറും ഏഴ് സിക്‌സും സഹിതം 124 റൺസാണ് ബെയിർസ്‌റ്റോ എടുത്തത്. ബെൻ സ്‌റ്റോക്‌സ് 52 പന്തിൽ 10 സിക്‌സും നാല് ഫോറും സഹിതം 99 റൺസെടുത്തു. ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഇംഗ്ലീഷ് വിജയത്തിന് നിർണായകമായത് സ്‌റ്റോക്‌സിന്റെ ബാറ്റിംഗാണ്

ജേസൺ റോയി 55 റൺസെടുത്ത് പുറത്തായി. ജോസ് ബട്‌ലർ പൂജ്യത്തിന് വീണെങ്കിലും 16 റൺസെടുത്ത ഡേവിഡ് മലാനും 27 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റണും കൂടി വിജയം പൂർത്തിയാക്കി.

Share this story