ചെന്നൈയെ നാണം കെടുത്തി ഡൽഹി തുടങ്ങി; വിജയം ഏഴ് വിക്കറ്റിന്

ചെന്നൈയെ നാണം കെടുത്തി ഡൽഹി തുടങ്ങി; വിജയം ഏഴ് വിക്കറ്റിന്

ഐപിഎല്ലിൽ ധോണി പടയെ തീർത്തും നിക്ഷ്പ്രഭരാക്കിയായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന മികച്ച സ്‌കോർ നേടിയിട്ടും യാതൊരു വെല്ലുവിളികളുമില്ലാതെന്ന പോലെയാണ് ഡൽഹി വിജയലക്ഷ്യം ചേസ് ചെയ്തത്

ഓപണർമാരായ ധവാനും പൃഥ്വി ഷായും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 13.3 ഓവറിൽ 138 റൺസ്. ആദ്യ പത്തോവറിൽ തന്നെ ഡൽഹി സ്‌കോർ 100 കടത്തി. ഇതിനിടെയിൽ ധവാനും ഷായും അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. 38 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 72 റൺസെടുത്ത ഷായാണ് ആദ്യം പുറത്തായത്.

സ്‌കോർ 167ൽ നിൽക്കെ ധവാനും പുറത്തായി. 54 പന്തിൽ രണ്ട് സിക്‌സും പത്ത് ഫോറും സഹിതം 85 റൺസാണ് ധവാന്റെ സമ്പാദ്യം. മാർകസ് സ്റ്റോയിനിസ് 14 റൺസിന് വീണെങ്കിലും നായകൻ റിഷഭ് പന്തും ഹേറ്റ്‌മെയറും ചേർന്ന് വിജയലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു. 18.4 ഓവറിലാണ് ഡൽഹി വിജയ റൺ കണ്ടെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെയും മൊയീൻ അലിയുടെയും മികവിലാണ് സ്‌കോർ 188ൽ എത്തിച്ചത്. റെയ്‌ന 54 റൺസും മൊയിൻ അലി 36 റൺസുമെടുത്തു. സാം കരൺ 34 റൺസെടുത്തു.

Share this story