ബൗളർമാർ അവസരത്തിനൊത്തുയർന്നു; ഐപിഎല്ലിൽ കോഹ്ലിപ്പടക്ക് രണ്ടാം ജയം

ബൗളർമാർ അവസരത്തിനൊത്തുയർന്നു; ഐപിഎല്ലിൽ കോഹ്ലിപ്പടക്ക് രണ്ടാം ജയം

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ആറ് റൺസിന്റെ വിജയം. മികച്ച ബൗളിംഗ് പ്രകടനങ്ങൾ കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലൊതുങ്ങി. വിജയലക്ഷ്യം അനായാസം ഭേദിക്കാമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ഹൈദരാബാദിന് പക്ഷേ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ ഒതുങ്ങാനെ കഴിഞ്ഞുള്ളു.

ഗ്ലെൻ മാക്‌സ് വെല്ലിന്റെ ബാറ്റിംഗാണ് ബാംഗ്ലൂരിന് മാന്യമായ സ്‌കോർ നേടിക്കൊടുത്തത്. 41 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 59 റൺസ് മാക്‌സ് വെൽ എടുത്തു. കോഹ്ലി 33 റൺസിനും ദേവ്ദത്ത് പടിക്കൽ 11 റൺസിനും ഷഹബാസ് അഹമ്മദ് 14 റൺസിനും വീണു. ഹൈദരാബാദിനായി ജേസൺ ഹോൾഡർ മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് തുടക്കത്തിലെ വൃദ്ധിമാൻ സാഹയെ നഷ്ടപ്പെട്ടു. പിന്നാലെ വാർണറും മനീഷ് പാണ്ഡെയും ചേർന്ന് സ്‌കോർ 96 വരെ എത്തിച്ചു. വാർണർ 54 റൺസിന് പുറത്തായി. പാണ്ഡെ 38 റൺസെടുത്തു. റാഷിദ് ഖാൻ 17 റൺസിന് വീണു

ബാംഗ്ലൂരിനായി ഷഹബാദ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി

Share this story