പഞ്ചാബിനെ വരിഞ്ഞുമുറുക്കി സൺ റൈസേഴ്‌സ് ബൗളർമാർ; 120ന് ഓൾ ഔട്ട്

പഞ്ചാബിനെ വരിഞ്ഞുമുറുക്കി സൺ റൈസേഴ്‌സ് ബൗളർമാർ; 120ന് ഓൾ ഔട്ട്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് ചെറിയ സ്‌കോറിലൊതുങ്ങി. 19.4 ഓവറിൽ പഞ്ചാബിനെ സൺ റൈസേഴ്‌സ് ഹൈദരാബാദ് ഓൾ ഔട്ടാക്കി. പഞ്ചാബ് നിരയിൽ ഒരാൾക്ക് പോലും 25 റൺസ് തികയ്ക്കാനായില്ല

സ്‌കോർ 15ൽ നിൽക്കെ തന്നെ കെ എൽ രാഹുലിനെ പഞ്ചാബിന് നഷ്ടപ്പെട്ടിരുന്നു. നാല് റൺസാണ് രാഹുൽ എടുത്തത്. 22 റൺസെടുത്ത മായങ്ക് അഗർവാൾ സ്‌കോർ 39ന് പുറത്തായി. ഇതേ സ്‌കോറിൽ തന്നെ നിക്കോളാസ് പൂരൻ റൺ ഔട്ടായി. ഒരു ബോൾ പോലും നേരിടാതെയാണ് പൂരൻ പുറത്തായത്.

ഗെയ്ൽ 15 റൺസിനും ദീപക് ഹൂഡ 13 റൺസിനും ഹെൻ റിക്‌സ് 14 റൺസിനും വീണു. ഷാരുഖ് ഖാൻ 22 റൺസെടുത്തു. ഹൈദരാബാദിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്നും അഭിഷേക് ശർമ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു

Share this story