അവസാന ഓവറിൽ അടിച്ചുകൂട്ടിയത് 37 റൺ; ചെന്നൈക്ക് കൂറ്റൻ സ്‌കോർ

അവസാന ഓവറിൽ അടിച്ചുകൂട്ടിയത് 37 റൺ; ചെന്നൈക്ക് കൂറ്റൻ സ്‌കോർ

ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. അവസാന ഓവറിൽ രവീന്ദ്ര ജഡേജ നടത്തിയ വെടിക്കെട്ടാണ് ചെന്നൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് സിക്‌സ് ഉൾപ്പെടെ 37 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. 28 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം ജഡേജ 62 റൺസുമായി പുറത്താകാതെ നിന്നു.

മികച്ച തുടക്കമാണ് ഗെയ്ക്ക് വാദും ഡുപ്ലെസിസും ചേർന്ന് ചെന്നൈക്ക് നൽകിയത്. ഗെയ്ക്ക് വാദ് 33 റൺസെടുത്തും ഡുപ്ലെസി 50 റൺസെടുത്തും പുറത്തായി. സുരേഷ് റെയ്‌ന 24 റൺസിനും അമ്പട്ടി റായിഡു 14 റൺസിനും വീണു. പിന്നീടായിരുന്നു ജഡേജയുടെ വെടിക്കെട്ട് പിറന്നത്‌

Share this story