സഞ്ജുവും ബട്‌ലറും തിളങ്ങി; മുംബൈക്കെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്‌കോർ

സഞ്ജുവും ബട്‌ലറും തിളങ്ങി; മുംബൈക്കെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്‌കോർ

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്‌കോർ. രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

മികച്ച തുടക്കമാണ് ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ചേർന്ന് രാജസ്ഥാന് നൽകിയത്. സ്‌കോർ 66ൽ നിൽക്കെ 41 റൺസെടുത്ത ബട്‌ലർ പുറത്തായി. 91ൽ വെച്ച് 32 റൺസെടുത്ത ജയ്‌സ്വാളും വീണു.

നായകൻ സഞ്ജു സാംസൺ 27 പന്തിൽ 42 റൺസെടുത്തു. ശിവം ദുബെ 35 റൺസിന് വീണു. ഡേവിഡ് മില്ലർ ഏഴ് റൺസുമായും റിയാൻ പരാഗ് എട്ട് റൺസുമായും പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താൻ സാധിക്കാതെ വന്നതാണ് രാജസ്ഥാന് വിനയായത്.

Share this story