ഐപിഎല്ലിലും കൊവിഡ് വ്യാപനം: കൊൽക്കത്തക്ക് പിന്നാലെ ചെന്നൈയുടെ രണ്ട് ജീവനക്കാർക്കും ഡ്രൈവർക്കും കൊവിഡ്

ഐപിഎല്ലിലും കൊവിഡ് വ്യാപനം: കൊൽക്കത്തക്ക് പിന്നാലെ ചെന്നൈയുടെ രണ്ട് ജീവനക്കാർക്കും ഡ്രൈവർക്കും കൊവിഡ്

ഐപിഎല്ലിനെ ആശങ്കയിലാഴ്ത്തി കൊവിഡ് വ്യാപനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ സ്‌ക്വാഡിലും കൊവിഡ് ബാധ കണ്ടെത്തി. രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

ഇതോടെ ബുധനാഴ്ചത്തെ മത്സരത്തിന് മുമ്പായുള്ള പരിശീലനം ചെന്നൈ സൂപ്പർ കിംഗ്‌സ് റദ്ദാക്കി. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം ഐസോലേഷനിലാക്കി. ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ മത്സരം

കൊൽക്കത്തയുടെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച നടക്കേണ്ട മത്സരം റദ്ദാക്കിയിരുന്നു.

Share this story