ലോകകപ്പ് യോഗ്യത: ചിലിക്കെതിരെ അർജന്റീനക്ക് സമനില കുരുക്ക്

Share with your friends

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് സമനില ഷോക്ക്. ചിലിയാണ് അർജന്റീനയെ 1-1 സമനിലയിൽ കുരുക്കിയത്. ലാറ്റിനമേരിക്കൻ മേഖല യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ മറികടന്ന് ഒന്നാമത് എത്താനുള്ള അർജന്റീനയുടെ മോഹത്തിനാണ് തിരിച്ചടിയേറ്റത്

അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുള്ള അർജന്റീന രണ്ടാമതാണ്. നാല് കളികളിൽ നിന്ന് 11 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ചിലി ആറാം സ്ഥാനത്താണ്

23ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് മെസി അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ 36ാം മിനിറ്റിൽ അലക്‌സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-