ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുത്ത് ഇന്ത്യ; പരിശീലനം ഇന്ന് ആരംഭിക്കും

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുത്ത് ഇന്ത്യ; പരിശീലനം ഇന്ന് ആരംഭിക്കും

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനം തുടങ്ങും. മൂന്ന് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങുന്നത്.

ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് മുംബൈയിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ മുംബൈയിൽ താരങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനാലാണ് ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ദിവസങ്ങളിൽ ഇളവ് നൽകിയത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മാസം പതിനെട്ടിനാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കും.

Share this story