ഫലമുണ്ടാകുമോ, അതോ വിരസമായ സമനിലയോ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ന്

ഫലമുണ്ടാകുമോ, അതോ വിരസമായ സമനിലയോ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ന്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ന്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും മഴ തടസ്സപ്പെടുത്തിയപ്പോൾ ടെസ്റ്റ് സമനിലയിലേക്ക് പോകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇന്ന് റിസർവ് ദിനത്തിലാണ് മത്സരം തുടരുക. ആദ്യ ദിനം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിനം പകുതി മാത്രമാണ് കളി നടന്നത്. മൂന്നും നാലും അഞ്ചും ദിവസങ്ങളിൽ മഴ കാരണം കളി തടസ്സപ്പെട്ടു.

ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 249 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ അഞ്ചാം ദിനം കളി തീരുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്

എട്ട് റൺസുമായി നായകൻ വിരാട് കോഹ്ലിയും 12 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 30 റൺസെടുത്ത രോഹിത് ശർമ, എട്ട് റൺസെടുത്ത ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്തായത്. നിലവിൽ ഇന്ത്യക്ക് 32 റൺസിന്റെ ലീഡുണ്ട്.

Share this story