ഗെയിംസ് വില്ലേജിൽ കൊവിഡ്; ടോക്യോ ഒളിമ്പിക്‌സ് ആശങ്കയിൽ

ഗെയിംസ് വില്ലേജിൽ കൊവിഡ്; ടോക്യോ ഒളിമ്പിക്‌സ് ആശങ്കയിൽ

ടോക്യോ ഒളിമ്പിക്‌സ് മാമാങ്കത്തിന് ആറ് ദിവസം മാത്രം ശേഷിക്കെ ഒളിമ്പിക് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് സംഘാടക സമിതി അംഗം കൂടിയായ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഗെയിംസ് വില്ലേജിലെ ആദ്യ കൊവിഡ് കേസാണിത്. രോഗിയെ ഗെയിംസ് വില്ലേജിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റി. ഇയാൾ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ജൂലൈ 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. അത്‌ലറ്റുകൾ ഗെയിംസ് വില്ലേജിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സ് സമാപിക്കുന്നത്.

Share this story