തകർത്തടിച്ച് ബാറ്റ്‌സ്മ്ൻമാർ; ശ്രീലങ്കക്കെതിരെ അനായാസ ജയവുമായി ഇന്ത്യ

Share with your friends

ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. വിജയലക്ഷ്യമായ 263 റൺസ് കേവലം 36.4 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി ശിഖർ ധവാനും ഇഷാൻ കിഷനും അർധ സെഞ്ച്വറി നേടി. സ്വപ്‌നതുല്യമായ തുടക്കം നൽകിയ ഓപണർ പൃഥ്വി ഷായാണ് മത്സരത്തിലെ താരം

ഷായും ധവാനും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു. 5.3 ഓവറിലാണ് ഇരുവരും ചേർന്ന് സ്‌കോർ 58ൽ എത്തിച്ചത്. 24 പന്തിൽ ഒമ്പത് ഫോർ സഹിതം 43 റൺസെടുത്ത ഷായാണ് ആദ്യം പുറത്തായത്. പിന്നീടിറങ്ങിയ ഇഷാൻ കിഷൻ 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 59 റൺസെടുത്തു. പിറന്നാൾ ദിവസം ഏകദിനത്തിൽ അരങ്ങേറിയ ഇഷാൻ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തിയാണ് പിറന്നാൾ ആഘോഷിച്ചത്.

മനീഷ് പാണ്ഡെ 26 റൺസെടുത്ത് പുറത്തായി. 20 പന്തിൽ 31 റൺസുമായി സൂര്യകുമാർ യാദവും 95 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 86 റൺസുമായി ശിഖർ ധവാനും പുറത്താകാതെ നിന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-