കായിക മാമാങ്കത്തിന് ഒരു നാൾ കൂടി: ടോക്യോ ഒളിമ്പിക്‌സിന് നാളെ തിരി തെളിയും

കായിക മാമാങ്കത്തിന് ഒരു നാൾ കൂടി: ടോക്യോ ഒളിമ്പിക്‌സിന് നാളെ തിരി തെളിയും

ടോക്യോ ഒളിമ്പിക്‌സിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. 11,090 അത്‌ലറ്റുകളാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്.

കൊവിഡ് കാലമായതിനാൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ലളിതമായ പരിപാടികൾ മാത്രമാകും ഉണ്ടാകുക. കാണികളെ പൂർണമായും അകറ്റി നിർത്തും. മാർച്ച് പാസ്റ്റിലും താരസാന്നിധ്യം കുറയ്ക്കും.

ലിംഗനീതി ഉറപ്പാക്കുമെന്നതാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ സവിശേഷത. എല്ലാ ടീമുകൾക്കും ആദ്യമായി പതാകവാഹകരായി പുരുഷ വനിതാ താരങ്ങളുണ്ടാകും. ഒളിമ്പിക്‌സ് പ്രതിജ്ഞാ വാചകം ചൊല്ലുന്നതിലും സ്ത്രീ സാന്നിധ്യമുണ്ടാകും.

Share this story