5 അഞ്ച് കോടി വേണ്ട; മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്ക് നൽകുന്ന 2.5 കോടി മതിയെന്ന് ബിസിസിഐയോട് രാഹുൽ ദ്രാവിഡ്

dravid

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സമ്മാനത്തുകയായി തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്ന് രാഹുൽ ദ്രാവിഡ്. മറ്റ് പരിശീലകർക്ക് നൽകിയ 2.5 കോടി രൂപ മതിയെന്നാണ് ദ്രാവിഡിന്റെ വാക്കുകൾ. തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് സപ്പോർട്ട് സ്റ്റാഫുകൾക്ക് നൽകുന്ന 2.5 കോടി രൂപ മാത്രം മതിയെന്നും ദ്രാവിഡ് നിലപാട് എടുത്തുവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദ്രാവിഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ബൗളിംഗ് കോച്ചായി പരാസ് മാംബ്രെയും ഫീൽഡിംഗ് പരിശീലകനായി ടി ദിലീപും ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡുമായിരുന്നു ദ്രാവിഡിനൊപ്പം ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്നത്. 

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ സ്‌ക്വാഡിലെ 15 താരങ്ങൾക്കും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നൽകാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് 2.5 കോടി രൂപ വീതവും സെലക്ടർമാർക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു

Share this story