തീ തുപ്പി ഇന്ത്യൻ ബൗളർമാർ; 15 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് ന്യൂസിലാൻഡ്

shami

രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ന്യൂസിലാൻഡിന് വൻ തകർച്ച. പതിനൊന്ന് ഓവർ പൂർത്തിയാകുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് അവർ പതറുകയാണ്. സ്‌കോർ ബോർഡിൽ വെറും 15 റൺസ് മാത്രമാണ് കിവികൾക്ക് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്

ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഫിൻ അലൻ പൂജ്യത്തിന് മടങ്ങി. സ്‌കോർ 8ൽ നിൽക്കെ ഹെന്റി നിക്കോളാസ് രണ്ടാം വിക്കറ്റായി മടങ്ങി. സിറാജിനാണ് വിക്കറ്റ്. സ്‌കോർ 9ൽ ഷമി ഡാരൽ മിച്ചലിനെയും മടക്കി. ഒരു റൺസാണ് മിച്ചലിന്റെ സമ്പാദ്യം

പത്താം ഓവർ എറിയാനെത്തിയ ഹാർദിക് നാലാം പന്തിൽ ഏഴ് റൺസെടുത്ത ഡിവോൺ കോൺവേയെ കൂടി പുറത്താക്കിയതോടെ വിക്കറ്റ് വീഴ്ച നാലായി ഉയർന്നു. തൊട്ടടുത്ത ഓവറിൽ ഷാർദൂൽ താക്കൂർ ടോം ലാഥമിനെയും പുറത്താക്കിയതോടെ കിവീസ് കൂട്ടത്തകർച്ചയിലേക്ക് വീണു.
 

Share this story