തകർത്തടിച്ചാൽ മാത്രം പോരാ; ടെസ്റ്റ് മത്സരങ്ങളിലും കളിക്കാൻ ആഗ്രഹമുണ്ടെന്ന് സൂര്യകുമാർ യാദവ്

sky

ടി20യിലെ വെടിക്കെട്ട് ബാറ്റിംഗ് മാത്രം പോരാ, ടെസ്റ്റ് മത്സരങ്ങളിലും കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്. വൈകാതെ ടെസ്റ്റ് ടീമിൽ ഇടം നേടാനാകുമെന്ന പ്രതീക്ഷയും സൂര്യകുമാർ യാദവ് പ്രകടിപ്പിച്ചു. താൻ കളിക്കാൻ തുടങ്ങിയത് തന്നെ ചുവന്ന പന്തുകൾ കൊണ്ടാണ്. ടെസ്റ്റ് ഫോർമാറ്റിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്

മുംബൈക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളിൽ നന്നായി കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത് ഏറെ ആസ്വദിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിൽ വൈകാതെ അരങ്ങേറാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂര്യകുമാർ പറഞ്ഞു

ടി20യിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സൂര്യകുമാർ യാദവ്. ഐസിസി ടി20 റാങ്കിംഗിൽ ഒന്നാമൻ കൂടിയാണ് സൂര്യ. ഞായറാഴ്ച ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ സൂര്യകുമാർ സെഞ്ച്വറി നേടിയിരുന്നു. 51 പന്തിൽ പുറത്താകാതെ 111 റൺസാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്.
 

Share this story