ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്, ആദ്യം ബാറ്റ് ചെയ്യുന്നു

ac

ഏഷ്യാ കപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് ശ്രീലങ്കയിലെ പല്ലകലെ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരുക്ക് വിട്ടുമാറാത്ത കെഎൽ രാഹുലിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. 

കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിന്നർമാർ. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, ഷാർദൂൽ താക്കൂർ എന്നിവർ പേസർമാരായും ടീമിലെത്തി. ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായും ടീമിലുണ്ട്. മത്സരം ഓരോവർ കഴിഞ്ഞപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ്

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്, ബുമ്ര, മുഹമ്മദ് സിറാജ്

പാക്കിസ്ഥാൻ ടീം: ഇമാം ഉൽ ഹഖ്, ഫഖർ സമാൻ, ബാബർ അസം, മുഹമ്മദ് റിസ് വാൻ, അഗ സൽമാൻ, ഇഫ്തിക്കർ അഹമ്മദ്, ഷദബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്‌
 

Share this story