ഏഷ്യാ കപ്പ്: ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു

rohit

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടോസ്. പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രേയസ് അയ്യർക്ക് പകരം കെ എൽ രാഹുൽ ടീമിലെത്തി. ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരം മഴയെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. 

സൂപ്പർ ഫോറിൽ പോയിന്റ് നിലയിൽ മുന്നിലാണ് പാക്കിസ്ഥാൻ. ഇന്ന് ജയിച്ചാൽ അവർക്ക് ഫൈനലിൽ കയറാം. ബൗളിംഗ് തന്നെയാണ് പാക്കിസ്ഥാന്റെ ശക്തി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ ഓൾ ഔട്ടാക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നു

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
 

Share this story