ഏഷ്യാ കപ്പ് ഫൈനൽ: ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ
Sep 17, 2023, 14:45 IST

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച ടീമിൽ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ കളിച്ച ടീമിൽ നിന്ന് തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദൂൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ എന്നിവർ പുറത്തായപ്പോൾ വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ തിരികെ എത്തി. വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവനിലുണ്ട്
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.