ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ

Sports

ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്

അഫ്ഗാനെ തോല്പിച്ചും ശ്രീലങ്കയോട് പരാജയപ്പെട്ടുമാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. ശ്രീലങ്കക്കെതിരെ 164 റൺസിന് ഓളൗട്ടായ ബംഗ്ലാദേശ് അഫ്ഗാനെതിരെ 334 റൺസ് നേടി. ആദ്യ കളി 89നും രണ്ടാമത്തെ കളി 104ഉം റൺസ് നേടിയ നസ്മുൽ ഹുസൈൻ ഷാൻ്റോയാണ് ബംഗ്ലാദേശിനായി തകർത്തുകളിക്കുന്നത്. ടാസ്കിൻ അഹ്മദ്, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ബൗളിംഗിൽ മികച്ചുനിൽക്കുന്നത്.

പാകിസ്താനാവട്ടെ നേപ്പാളിനെ തകർത്തും ഇന്ത്യക്കെതിരായ കളി മഴയിൽ നഷ്ടപ്പെട്ടും അവസാന നാലിലെത്തി. ബാബർ അസം, ഷഹീൻ അഫ്രീദി എന്നിവരാണ് പാകിസ്താനായി തിളങ്ങിയത്. കളി പാകിസ്താന് കൃത്യമായ ജയസാധ്യതയുണ്ട്.

Share this story