ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 18 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലാബുഷെയ്ൻ പുറത്തായി

ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മാർനസ് ലാബുഷെയ്ൻ പുറത്തായതാണ് സ്‌ക്വാഡിലെ പ്രത്യേകത. ഇന്ത്യൻ വംശജനായ തൻവീൻ സംഗ 18 അംഗ സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. പാറ്റ് കമ്മിൻസാണ് നായകൻ. ആരോൺ ഹാർഡിയും പുതുമുഖമായി എത്തിയിട്ടുണ്ട്. ഇവരിൽ നിന്നാണ് 15 അംഗ അന്തിമ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുക
മുതിർന്ന താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ് വെൽ തുടങ്ങിയവരെല്ലാം 18 അംഗ സ്‌ക്വാഡിലുണ്ട്. അലക്‌സ് കാരിയാണ് വിക്കറ്റ് കീപ്പർ.
ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, അഷ്ടൺ അഗർ, അലക്‌സ് ക്യാരി, നതാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോസ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ് വെൽ, തൻവീർ സംഗ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്‌റ്റോയിനോസ്, ഡേവിഡ് വാർണർ, ആദം സാംപ