ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ

india

അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. ഇക്കാര്യം ഐസിസിയെ അറിയിക്കും. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ടൂർണമെന്റുകളുടെ വേദികൾ ദുബൈയിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം

ഐസിസി റാങ്കിംഗിൽ മുന്നിലുള്ള എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മത്സരക്രമത്തിന്റെ വിവരങ്ങൾ പാക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് നൽകിയിട്ടുണ്ട്

ലാഹോറിൽ ഏഴ് മത്സരങ്ങളും റാവൽപിണ്ടിയിൽ അഞ്ച് മത്സരങ്ങളും കറാച്ചിൽ മൂന്ന് മത്സരങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്. പിസിബി നൽകിയ ക്രമപ്രകാരം ഇന്ത്യ-പാക്കിസ്ഥാൻ മത്സരം മാർച്ച് 1ന് ലാഹോറിലാണ് നടക്കേണ്ടത്

എന്നാൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ പറയുന്നു. ബിസിസിയുടെ നിലപാട് കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഐസിസി എടുക്കുക.
 

Share this story