കോപയിൽ ഉറൂഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിൽ; കലാശപ്പോരിൽ അർജന്റീനയെ നേരിടും

കോപ അമേരിക്കയിൽ ഉറൂഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. മത്സരത്തിന്റെ 39ാം മിനിറ്റിൽ ജെഫേഴ്‌സൺ ലെർമയാണ് കൊളംബിയക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയൻ താരം ഡാനിയേൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പത്ത് പേരുമായി പൊരുതി കൊളംബിയ വിജയം ഉറപ്പിച്ചു

മികച്ച ഫോമിലായിരുന്ന ഉറൂഗ്വെയെ ഗോളടിപ്പിക്കാൻ അനുവദിക്കാതെ രണ്ടാം പകുതിയിൽ പത്ത് പേരുമായി കളിച്ച കൊളംബിയ പിടിച്ചുനിന്നു. പന്തടക്കത്തിലും പാസിംഗിലും മുന്നിട്ട് നിന്ന കൊളംബിയയുടെ ലക്ഷ്യം ഭേദിക്കാൻ ഉറൂഗ്വെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നി്‌ല

ഉറൂഗ്വെയ്‌ക്കെതിരായ ജയത്തോടെ തുടർച്ചയായി 27 മത്സരങ്ങൾ ജയിച്ചതിന്റെ റെക്കോർഡ് നിലനിർത്താനും കൊളംബിയക്ക് സാധിച്ചു. രണ്ട് വർഷം മുമ്പാണ് കൊളംബിയ അവസാനമായി തോറ്റത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ
 

Share this story