കായികലോകം ആശങ്കയിൽ: ഒളിമ്പിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകൾക്ക് കൊവിഡ്

കായികലോകം ആശങ്കയിൽ: ഒളിമ്പിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകൾക്ക് കൊവിഡ്

ടോക്യോ ഒളിമ്പിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകൾക്ക് കൊവിഡ്. ഇതോടെ ഒളിമ്പിക്‌സ് വില്ലേജിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ വിദേശ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവർ ഏത് രാജ്യക്കാരാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല

ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒളിമ്പിക് വില്ലേജിൽ കൊവിഡ് പടരുന്നത്. അതേസമയം പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൊവിഡ് പടർന്നാൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും സംഘാടകർ അറിയിച്ചു

23ാം തീയതിയാണ് ഒളിമ്പിക്‌സിന് തിരി തെളിയുന്നത്. ടോക്യോയിൽ ഇതിന്റെ ഭാഗമായി ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story