ആളുകൾ വിളിച്ചു തുടങ്ങിയപ്പോൾ ഭയം തോന്നി; താൻ മരിച്ചതായുള്ള വാർത്ത വേദനിപ്പിച്ചെന്ന് ഹീത്ത് സ്ട്രീക്ക്

heath

താൻ മരിച്ചതായുള്ള വാർത്തകൾ ഏറെ വേദനിപ്പിച്ചെന്ന് സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്. ആളുകൾ വിവരം അന്വേഷിക്കാൻ വിളിച്ചു തുടങ്ങിയതോടെ ഭയം തോന്നിയെന്നും സ്ട്രീക്ക് പറഞ്ഞു. കാൻസർ ബാധിതനായ സ്ട്രീക്ക് ഏറെക്കാലമായി ചികിത്സയിലാണ്. ഇന്നലെ രാവിലെ മുതലാണ് ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത പ്രചരിച്ചത്. 

വാർത്തകൾ ലോകമെങ്ങും പരന്നതിന് പിന്നാലെ മുൻ സിംബാബ്‌വെ താരം ഹെൻറി ഒലോങ്കയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ആരാധകർക്കും ആശ്വാസമായി.
 

Share this story